HOME
DETAILS

യുവതീ പ്രവേശനം അറിഞ്ഞിരുന്നില്ല, സൗകര്യമൊരുക്കിയത് ഭക്തര്‍: മുഖ്യമന്ത്രി

  
backup
January 03 2019 | 20:01 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b5%81

 

 

തിരുവനന്തപുരം: യുവതീ പ്രവേശനം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍നിന്നാണ് യുവതികള്‍ ആരെന്നുപോലും അറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. യുവതികളുടെ ആദ്യ ദര്‍ശനം നടക്കാതെ വന്നപ്പോള്‍ അവര്‍ കഴിഞ്ഞ ദിവസം വീണ്ടും പൊലിസിനെ സമീപിച്ചു. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പൊലിസ് അവര്‍ക്ക് സുരക്ഷയൊരുക്കി. അവര്‍ ഹെലികോപ്റ്ററിലല്ല ശബരിമലയിലെത്തിയത്. ദര്‍ശനത്തിനുള്ള സൗകര്യം മറ്റുഭക്തര്‍ ഒരുക്കിക്കൊടുത്തു. ഭക്തരില്‍നിന്ന് ഒരെതിര്‍പ്പും ഉണ്ടായില്ല. അവര്‍ മടങ്ങിയ ശേഷമാണ് വിവരം പുറത്തറിഞ്ഞത്. വാര്‍ത്ത പുറത്തുവന്നിട്ടും ഒരു സംഘര്‍ഷവും ഉണ്ടായില്ല.
സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല, അയ്യപ്പ ഭക്തരിലില്ല എന്നാണ് മനസിലാക്കേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘ്പരിവാര്‍ നേതാക്കള്‍ അണികള്‍ക്കു കൊടുക്കുകയാണുണ്ടായത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരക്രമവും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിന്റെ മറവില്‍ ബി.ജെ.പി നടത്തുന്ന അഞ്ചാമത്തെ ഹര്‍ത്താലും, മൂന്ന് മാസത്തിനിടെ നടക്കുന്ന ഏഴാമത്തെ ഹര്‍ത്താലുമാണ് ഇന്നലെ നടന്നത്. ഇത് സുപ്രിം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരേയും വിധിയെ വെല്ലുവിളിച്ചു കൊണ്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
താന്‍ വിശ്വാസിയല്ല, വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago