HOME
DETAILS
MAL
വാഹനാപകടം: നാല് സൈനികര്‍ കൊല്ലപ്പെട്ടു
backup
June 09 2016 | 22:06 PM
ജമ്മു: ജമ്മുകശ്മീരിലെ സാബാ ജില്ലയില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ നാലുസൈനികര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. സൈനികവാഹനം നിയന്ത്രണംവിട്ടാണ് അപകടം ഉണ്ടായത്. കഴിഞ്ഞദിവസം വൈകുന്നേരം ദേശീയപാതയില്‍ ജത്‌വാലിലാണ് അപകടമുണ്ടായത്. അമൃതസറില്‍നിന്നു അക്‌നൂരിലേക്ക് റൈഫിള്‍ ട്രൈയ്‌നിങിന് പോവുകയായിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പത്താന്‍കോട്ട് - ജമ്മു ഹൈവേയില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. അപകടത്തിനു പിന്നില്‍ അട്ടിമറിയാണോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."