ജെ.എന്‍.യുവിലെ അക്രമം: കേന്ദ്ര സമിതിയില്‍നിന്ന് രാജിവച്ച് പ്രൊഫസര്‍
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ സമിതിയില്‍നിന്നു രാജിവച്ച് ജെ.എന്‍.യു പ്രൊഫസര്‍. സാമ്പത്തിക വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള സമിതിയില്‍നിന്നാണ് പ്രൊഫ. സി.പി ചന്ദ്രശേഖര്‍ രാജിവച്ചത്.
സാമ്പത്തിക മന്ത്രാലയത്തിനു കീഴിലുള്ള സമിതിയാണിത്. ഇന്നലെ ചേരാനിരുന്ന സമിതിയുടെ യോഗത്തിനു തൊട്ടുമുന്‍പാണ് അദ്ദേഹത്തിന്റെ രാജി. നിലവിലെ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്നും ജെ.എന്‍.യു അക്രമം സാമ്പത്തിക വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാണെന്നും രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക വ്യവസ്ഥയില്‍ രാഷ്ട്രീയ ഇടപെടലുണ്ടെണ്ടന്ന ആശങ്കകള്‍ക്കിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചിരുന്നത്. എന്നാല്‍, സാമ്പത്തിക രംഗത്തെ തകര്‍ച്ചയും അരക്ഷിതാവസ്ഥയുംകൂടി ചൂണ്ടിക്കാട്ടിയാണ് പ്രൊഫ. ചന്ദ്രശേഖര്‍ രാജിക്കത്ത് കൈമാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."