HOME
DETAILS
MAL
മുടി വച്ചുപിടിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
backup
June 09 2016 | 22:06 PM
ചെന്നൈ: മുടിവച്ചു പിടിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ചെന്നൈ സ്വദേശിയായ സന്തോഷ് (22) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുദിവസത്തിനുള്ളിലാണ് മരണം. 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ 1200ഓളം മുടിയാണ് യുവാവിന്റെ തലയില്‍ വച്ചുപിടിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിയ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 73,000 രൂപയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനായി ചെന്നൈയിലെ സ്ഥാപനത്തിന് നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ പരിശോധന നടത്തിയ അധികൃതര്‍ മൂന്നു മാസം മുമ്പാണ് ഈ സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സ് കിട്ടിയതെന്ന് കണ്ടെത്തി. കൂടാതെ അധികൃതരുടെ അനുമതിയില്ലാതെ മരുന്നുകള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."