HOME
DETAILS
MAL
യു.എസിനെ പുറത്താക്കുന്നത് യുദ്ധത്തില്‍ കലാശിക്കും: ഇറാന് വിദേശകാര്യമന്ത്രി
backup
January 07 2020 | 15:01 PM
തെഹ്റാന്: പശ്ചിമേഷ്യയിലെ യു.എസ് ഇടപെടല്‍ അവസാനിക്കാത്ത യുദ്ധങ്ങള്‍ക്ക് ഇടയാക്കിയെന്നും അവരെ ഇവിടെ നിന്ന് ഒഴിവാക്കുന്നത് മേഖലയില്‍ യുദ്ധത്തിലും മരണത്തിലും അവസാനിക്കുമെന്നും ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ്.
ഭീകരതയെ ശക്തമായി നേരിട്ട ഇറാന് കമാന്‍ഡറെ കൊലപ്പെടുത്തിയതിലൂടെ ട്രംപ് വന്‍ അബദ്ധമാണ് കാണിച്ചത്.
യു.എസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. മേഖലയിലെ അവരുടെ ഇടപെടലും തെറ്റായ തീരുമാനമായിരുന്നു. അവര്‍ കാരണമായുണ്ടായ യുദ്ധങ്ങള്‍ മേഖലയില്‍ അക്രമികള്‍ക്ക് സൗകര്യമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്- ദാരിഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."