വനിതാ മതിലില്‍ പങ്കെടുത്തെന്ന് ആരോപിച്ച് വീടിന് നേരെ ആക്രമണം
കാട്ടാക്കട: അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാതെ വനിതാ മതിലില്‍ പങ്കെടുത്തെന്ന് ആരോപിച്ച് വീടിന് നേരെ ആര്.എസ്.എസ് ആക്രമണം.
കാട്ടാക്കട കിള്ളി പൊന്നറയില്‍ ഉള്ള അന്യയയുടെ വീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ആണ് ബൈക്കില്‍ എത്തിയ ആര്.എസ്.എസ് സംഘം വീട് ആക്രമിച്ചതായി ആരോപിക്കുന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്അക്രമികള് കല്ലെറിഞ്ഞു തകര്‍ത്തു.വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു.ആര്.എസ്.എസിനു സ്വാധീനമുള്ള പ്രദേശത്ത് ആണ് ഈ വീട്. ഇവിടെ ഉള്ള ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ അന്യയോടും അമ്മയോടും അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാട് എടുത്ത അവര്‍ ഒന്നാം തീയതി നടന്ന വനിതാ മതിലില്‍ കഴക്കൂട്ടത്ത് പങ്കെടുക്കുകയും ചെയ്തു. ഇതാണ് വീട് ആക്രമിക്കുന്ന തരത്തില്‍ ആര്.എസ്.എസുകാരെ പ്രകോപിപ്പിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ നല്കിയ പരാതിയില്‍ കാട്ടാക്കട പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."