ട്രംപിനോട് വിയോജിച്ച് പെന്റഗണ്‍; യുദ്ധനിയമങ്ങള്‍ തെറ്റിക്കില്ല
വാഷിങ്ടണ്‍: ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ട്രംപിനോട് വിയോജിച്ച് പെന്റഗണ്‍. ഇറാനിലെ സാംസ്കാരിക പൈതൃക സ്ഥലങ്ങളില്‍ ബോംബിടാന്‍ യു.എസ് സേന പദ്ധതിയിട്ടിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് പറഞ്ഞു.
സായുധ സംഘട്ടനത്തിലെ നിയമങ്ങള്‍ തങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് കേന്ദ്രങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ഇറാനിലെ 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നു പറഞ്ഞ ട്രംപ് കഴിഞ്ഞ ദിവസം അവയില്‍ ചിലത് ഇറാന് സാംസ്കാരികമായി വളരെ പ്രധാനപ്പെട്ടവയാണെന്നും പറഞ്ഞിരുന്നു.
യു.എസ് കോണ്‍ഗ്രസിലെയും സെനറ്റിലെയും ഡമോക്രാറ്റ് അംഗങ്ങള്‍ ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. യു.എസിന്റെ അടുത്ത സഖ്യരാജ്യമായ ബ്രിട്ടന് പോലും ഇതിനോടു വിയോജിച്ചു.
സാംസ്കാരിക പൈതൃകകേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വക്താവ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."