അലകടലായി ഇറാന്‍
തെഹ്‌റാന്‍: മൂന്നുദിവസത്തെ ദുഖാചരണത്തിനു ശേഷം ഇറാന്‍ സേനാ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ മൃതദേഹം ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ ജന്മനാടായ കര്‍മാനില്‍ സംസ്‌കരിക്കുന്ന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവച്ചെന്ന് റിപ്പോര്‍ട്ട്. 200 പേര്‍ക്കു പരുക്കുണ്ട്.
ഇന്നലെ പ്രിയ നേതാവിന്റെ വിയോഗത്തില്‍ അനുശോചിച്ച് കറുത്ത വസ്ത്രമണിഞ്ഞെത്തിയ ജനക്കൂട്ടം അമേരിക്കക്കും സയണിസ്റ്റുകള്‍ക്കുമെതിരേ ഏക ശബ്ദത്തില്‍ മുദ്രാവാക്യം മുഴക്കി. യു.എസ്-ഇസ്‌റാഈലി പതാകകള്‍ കത്തിച്ച് യു.എസിന്റെ അന്ത്യമടുത്തെന്നും ഇസ്‌റാഈലിന്റെ അവസാനമെന്നും അവര്‍ ആക്രോശിച്ചു.
നേരത്തെ തലസ്ഥാനമായ തെഹ്‌റാനിലും ഖോമിലും സംസ്‌കരണ ചടങ്ങിനു മുന്നോടിയായി മൃതദേഹം വിലാപയാത്രയായി എത്തിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിനുപേരാണ് ഒത്തുകൂടിയത്.
സംസ്‌കരണചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ദേശീയ ടെലിവിഷന്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ അലമുറയിട്ടു കരയുന്നതും സുലൈമാനിയുടെ ചിത്രവും ഇറാനി പതാകയുമേന്തി ജനം ഒഴുകുന്നതും ടി.വി ദൃശ്യങ്ങളില്‍ പ്രകടമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാഖ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇറാഖിലെ പൗരസേനാ ഡപ്യൂട്ടി കമാന്‍ഡര്‍ അബൂ മഹ്ദി മുഹന്‍ദിസിനൊപ്പം മടങ്ങുന്നവഴി ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് യു.എസ് സേന സുലൈമാനിയെ വധിച്ചത്. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം.
കര്‍മാനിലെ നിര്‍ധനകുടുംബത്തില്‍ ജനിച്ച ഖാസിം സുലൈമാനി യുവാവായിരിക്കെ 1979ല്‍ നടന്ന ഇറാന്‍ വിപ്ലവത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുംമുന്‍പേ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം 1980കളില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിലെ ഹീറോ ആയിരുന്നു. അതോടെ അലി ഖാംനഇക്കുശേഷം രാജ്യത്തെ ഏറ്റവും ജനകീയനായ സൈനികമേധാവിയായി അദ്ദേഹം മാറി. പശ്ചിമേഷ്യയില്‍ വിവിധ രാജ്യങ്ങളില്‍ ഇറാനെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത് സുലൈമാനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."