HOME
DETAILS

ഇന്ത്യയ്‌ക്കെതിരേ പടനയിച്ച് ചൈന

  
backup
June 09 2016 | 22:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%9f%e0%b4%a8%e0%b4%af-2

ബെയ്ജിങ്: ആണവസാമഗ്രി വിതരണ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കാണവേ, ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനുള്ള ശ്രമങ്ങളെ നേരിടാന്‍ ചൈനയുടെ നീക്കം. സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെ ഇതേ അഭിപ്രായവുമായി ജപ്പാനും മെക്‌സിക്കോയും രംഗത്തെത്തിയിരുന്നു. സഖ്യരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നില്ലെന്ന ഘട്ടത്തിലാണ് എതിര്‍ചേരിയെ നയിക്കാന്‍ ചൈന മുന്നോട്ടുവന്നിരിക്കുന്നത്.
ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് ചൈനയ്‌ക്കൊപ്പം എതിര്‍ചേരിയിലുള്ളത്. ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്നതിന് ഈ രാജ്യങ്ങള്‍ക്ക് വിയോജിപ്പാണ്. നിലവില്‍ 48 രാജ്യങ്ങള്‍ക്കാണ് എന്‍.എസ്.ജിയില്‍ അംഗത്വമുള്ളത്. ഇന്ത്യയ്ക്ക്  അംഗത്വം നല്‍കുന്നത്  അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇന്ത്യയുടെ ശത്രുവായ പാകിസ്താനെ പ്രകോപിപ്പിക്കുമെന്നുമാണ് അംഗത്വത്തെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളുടെ നിലപാട്. ചൈനയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
20നു ചേരുന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം അജന്‍ഡയല്ലെന്നാണ് അറിയുന്നത്.
സിയോളിലാണ് യോഗം നടക്കുന്നത്. എന്നാല്‍, ഇന്ത്യയെ സംഘത്തിലെടുക്കുന്നതിന് അമേരിക്കയുടെ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, വിഷയത്തില്‍ അമേരിക്ക പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago