ജില്ലയില്‍ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം
പാലക്കാട്: ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജില്ലയിലാകെ അഴിഞ്ഞാടി. സമരക്കാര്‍ സി.പി.ഐ ഓഫിസ് അടിച്ച് തകര്‍ത്തു. ഇതേ തുടര്‍ന്ന് നഗരത്തില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷം ഉടലെടുത്തു. സമരക്കാര്‍ നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. ലാത്തിച്ചാര്‍ജിലും കല്ലേറിലും ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റി. നഗരത്തില്‍ മണിക്കൂറുകളോളം സമരാനുകൂലികളും പൊലിസും ഏറ്റുമുട്ടി. ഒറ്റപ്പാലത്ത് സി.ഐ
അടക്കം 15 പോലിസുകാര്‍ക്ക് പരുക്ക് പറ്റി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലൂടെ കര്‍മസമിതിനടത്തിയ പ്രകടനത്തിനിടയിലുണ്ടായ കല്ലേറിനെ തുടര്‍ന്ന് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം രൂക്ഷമായി. ഇതേ തുടര്‍ന്ന് പൊലിസ് ലാത്തി വീശി കര്‍മസമിതിക്കാരെ തുരത്തി. സമരക്കാര്‍ വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ തല്ലിതകര്‍ക്കുകയും എസ്.എഫ്.ഐ കൊടിമരം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു.
സംഘര്‍ഷം ഒഴുവാക്കാനായി സി.പി.എം ഓഫിസിന്റെ മുന്‍വശം മറയുന്ന രീതിയില്‍ പൊലിസ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു എന്നാല്‍ സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് പൊലിസിനോട് വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാഹനങ്ങള്‍ മറ്റിയതിന് ശേഷമാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിരിച്ചടിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചത് ജില്ലയെ യുദ്ധക്കളമാക്കി. വൈകീട്ട് സ്റ്റേഡിയം ബസ്റ്റാന്‍ഡിന് പരിസരത്തെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമത്തിനായി എത്തിയ ഒരുകൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ പാലക്കാട് ബി.ജെ.പി ഓഫിസിലേക്ക് നീങ്ങുകയും അവിടെ സംഘടിച്ച് നിന്നിരുന്ന ബി.ജെ.പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇവര്‍പരസ്പരം കല്ലും കുപ്പിയേറും നടത്തി. പൊലിസും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പരുക്കേറ്റു. പൊലിസെത്തി ഗ്രനേഡ് പ്രയോഗിച്ചാണ് സി.പി.ംെ പ്രവര്‍ത്തകരെ അവിടെ നിന്ന് പിന്തിരിപ്പിച്ചത്. പൊലിസിന്റെ എണ്ണക്കുറവ് തന്നെയായിരുന്നു നഗരത്തില്‍ സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായത്. ജില്ലയില്‍ രണ്ട് പൊലിസ് ക്യാംപുകള്‍ ഉണ്ടായിട്ടും ആവശ്യത്തിന് പൊലിസിനെ ഇറക്കാത്തതാണ് സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ മൂര്‍ച്ച കൂട്ടിയത്.
അമ്പലപ്പാറയില്‍ കണ്ണീര്‍വാതകവും, ലാത്തി വീശലും
ഒറ്റപ്പാലം: ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് അമ്പലപ്പാറ യിലും സിപിഎം, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരു സംഘങ്ങളെയും പിരിച്ചുവിടാന്‍ പൊലിസിന് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും, ലാത്തിവീശുകയും ചെയ്തു. ഇതോടെ ഇരു വിഭാഗം പ്രവര്‍ത്തകരേയും അമ്പലപ്പാറ സെന്ററില്‍ നിന്നും പൊലിസ് ഓടിക്കുകയായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് അമ്പലപ്പാറയില്‍ നിരവധി ഇരുചക്രവാഹനങ്ങളും തകര്‍ക്കപ്പെട്ടു. അമ്പലപ്പാറയിലെ സംഘര്‍ഷത്തില്‍ സലിം എന്ന പൊലിസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് അമ്പലപ്പാറ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഹര്‍ത്താലനുകൂലികള്‍ പാലപ്പുറത്ത് സിപിഎം ലോക്കല്‍കമ്മിറ്റി ഓഫിസ് തീയിടാന്‍ ശ്രമം നടന്നു.
ഒറ്റപ്പാലത്ത് പരക്കെ അക്രമം
ഒറ്റപ്പാലം : ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഒറ്റപ്പാലത്ത് പരക്കെ അക്രമം, 15 പൊലിസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് പൊലിസ് വാടകയ്‌ക്കെടുത്ത രണ്ട് ജീപ്പുകള്‍, പഞ്ചാബ് നാഷണല്‍ ബാങ്കിനു സമീപം നിര്‍ത്തിയിട്ട ഒരു സ്വകാര്യ ബസിന്റെ ചില്ലുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. നിരവധിതവണ ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും, സംഘപരിവാര്‍ അക്രമത്തെ തുടര്‍ന്ന് ലാത്തി വീശുകയും ചെയ്തു. പി അബ്ദുള്‍മുനീര്‍, എസ് ഐ പി ശിവശങ്കരന്‍,എസ് സിപിഒ രവികുമാര്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് പരുക്കേറ്റത്. ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്ര പരിസരത്തില്‍ നിന്നും ആരംഭിച്ച സമരാനുകൂലികളുടെ പ്രകടനം ഒറ്റപ്പാലം നഗരത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഐന്‍ടിയുസി കൊടിമരം,സിപിഎം പോഷക സംഘടനാ ബോര്‍ഡുകളും, നഗരത്തിലെ റോഡ് ഡിവൈഡറുകളും തകര്‍ക്കുകയായിരുന്നു. അക്രമം പ്രതിരോധിക്കാന്‍ ചെന്ന പൊലിസിനെതിരെ ഹര്‍ത്താലനുകൂലികള്‍ തിരിയുകയായിരുന്നു. പൊലിസ് സംഘത്തിന് പരുക്കുകള്‍ പറ്റിയതോടെ കണ്ണീര്‍വാതകവും പ്രയോഗിച്ചും ലാത്തിവീശിയും ഹര്‍ത്താല്‍ അനുകൂലികളെ തുരുത്തുകയായിരുന്നു.
വാഹനത്തിന് നേരെ കല്ലേറ്
പട്ടാമ്പി: ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ ആവശ്യവാഹനയാത്രികരെ കടത്തിവിടാതെ പട്ടാമ്പിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമാസക്തരായി. ഇരുചക്രവാഹനയാത്രികരെ തടഞ്ഞും പ്രകോപനപരമായി സംസാരിച്ചും ഭീഷണിപ്പെടുത്തിയും മടക്കിവിട്ടു. ഗവ.ഹൈസ്‌കൂളിന് മുന്നില്‍ നിന്നിരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ കാറിന് നേരെ കല്ലേറ് നടത്തി. കാര്‍ യാത്രികര്‍ വാഹനം മുന്നോട്ട് എടുത്തതാണ് കല്ലേറിന് കാരണമായത്. വാഹനം വേഗതയിലായതിനാല്‍ കല്ലേറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലിസ് ഹര്‍ത്താല്‍ അനുകൂലികളെ ശാസിച്ചു. പട്ടാമ്പി ഗുരുവായൂര്‍ ജംഗ്ഷനിലും മെലെപട്ടാമ്പി തിയറ്ററിന് സമീപവും പെരിന്തല്‍മണ്ണ റോഡിലുമായിരുന്നു വാഹനം തടഞ്ഞിരുന്നത്. വാഹനം ലഭിക്കാത്തതിനാല്‍ തീവണ്ടിയാത്രികര്‍ സ്‌റ്റേഷനില്‍ കുടുങ്ങി. അതെ സമയം എയര്‍പോര്‍ട്ട് വാഹനങ്ങളെയും ശബരിമലയാത്രികരെയും കടത്തിവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."