ഹര്‍ത്താല്‍ അനുകൂലികളെ ആട്ടിയോടിച്ച് നാട്ടുകാര്‍
പൊന്നാനി: ഹര്‍ത്താല്‍ ദിവസം ആക്രമണം നടത്താനായി ബൈക്കിലെത്തിയ ഇരുനൂറോളം സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ ഒറ്റക്കെട്ടായി നേരിട്ടു. നാട്ടുകാര്‍ ഒന്നിച്ചു തങ്ങള്‍ക്കുനേരെ തിരിഞ്ഞതോടെ ബൈക്കുകള്‍ ഉപേക്ഷിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മറ്റു പലയിടങ്ങളിലും സമരക്കാര്‍ പൊലിസിനോടുപോലും ഏറ്റുമുട്ടി കുഴപ്പങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് ഇവിടെ നാട്ടുകാര്‍ ഹര്‍ത്താല്‍ അനുകൂലികളെ ഓടിച്ചത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഇവിടെ സമരക്കാര്‍ ഭീഷണിപ്പെടുത്തി പോയിരുന്നു.
തുടര്‍ന്നു മറ്റു സ്ഥലങ്ങളില്‍നിന്നു കൂടുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. ഉപേക്ഷിച്ച ബൈക്കുകള്‍ പൊലിസ് വാഹനങ്ങളില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."