HOME
DETAILS
MAL
ഇറാഖിലെ മിസൈലാക്രമണത്തിനു പിന്നാലെ എണ്ണവില കുതിക്കുന്നു
backup
January 08 2020 | 03:01 AM
മുംബൈ: ഇറാഖിലെ യു.എസ് സൈനികകേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈലാക്രമണത്തിനു പിന്നാലെ എണ്ണ വില കുതിക്കുന്നു. ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71 ഡോളര്‍ ആയി വര്‍ധിച്ചു. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് 54 പൈസയും ഡീസലിന് 80 പൈസയുമാണ് വര്‍ധിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."