HOME
DETAILS
MAL
'കശ്മീരില്‍ അവര്‍ക്കു നേരെ നാം നിറയൊഴിക്കുന്നു, കേരളത്തില്‍ അവരെ നാം ഭക്തരെന്ന് വിളിക്കുന്നു'-ദ ടെലഗ്രാഫ്
backup
January 04 2019 | 04:01 AM
ന്യൂഡല്‍ഹി: ദേശീയ മാധ്യമങ്ങളുടേതുള്പെടെയുള്ള സംഘ്പരിവാര്‍ മുഖംമൂടി വലിച്ചു കീറി ദ ടെലിഗ്രാഫ് ദിനപത്രം. ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ ശക്തികളോട് കാണിക്കുന്ന മയത്തിലുള്ള നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പത്രം. പത്രത്തിന്റെ സൂപ്പര്‍ ലീഡായി നല്കിയചിത്രത്തിന്റെ ഹെഡിങ്ങാണ് ശ്രദ്ധേയം.
കല്ലും വടികളുമായി നില്ക്കുന്ന അക്രമസക്തരായ ചെറുപ്പക്കാരാണ് ചിത്രത്തില്‍. കശ്മീരില്‍ അവര്‍ക്കു നേരെ നാം നിറയൊഴിക്കുന്നു, കേരളത്തില്‍ അവരെ നാം ഭക്തരെന്ന് വിളിക്കുന്നു എന്നാണ് ഹെഡിങ്.
നേരത്തെയും കേന്ദ്രത്തിനും സംഘപരിവാര്‍ ശക്തികള്ക്കുമെരെ ധീരമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട് ടെലഗ്രാഫ്. റാഫേല്‍ വിഷയത്തില്‍ കേന്ദ്രത്തെ പത്രം അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."