കഴിഞ്ഞ വർഷം സഊദിയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടത് കാൽ ലക്ഷം വിദേശ എഞ്ചിനീയർമാർക്ക്
റിയാദ്: ശക്തമായ സ്വദേശി വൽക്കരണവും തൊഴിൽ നിയമവും മൂലം സഊദിയിൽ നിന്നും നിന്ന് കഴിഞ്ഞ വർഷം കാൽ ലക്ഷത്തോളം വിദേശ എഞ്ചിനീയർമാർ രാജ്യം വിട്ടതായി റിപ്പോർട്ട്. സഊദി എഞ്ചിനീയറിംഗ് കൗൺസിൽ റിപ്പോർട്ടിൽ ആണ് ഇക്കാര്യത്തെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 24,000 വിദേശ എഞ്ചിനീയര്‍മാര്‍ ആണ് കൗൺസിൽ രജിട്രേഷനിൽ നിന്നും പുറത്തായത്. അതെ സമയം, ഇതേ കായലയളവിൽ 3,000 സ്വദേശി എഞ്ചിനീയര്‍മാര്‍ കൗണ്‍സിലില്‍ പുതുതായി റജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 38,000 സ്വദേശി എഞ്ചിനീയർമാരുൾപ്പെടെ 1,63,120 എഞ്ചിനീയർമാരാണ് സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018 ൽ ഇത് 1,49,000 ആയിരുന്നു. നിലവിൽ ഇത് ഒന്നേകാൽ ലക്ഷമായാണ് കുറഞ്ഞത്.
വിദേശ എഞ്ചിനീയര്‍മാര്‍മാരുടെ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും വര്‍ഷാവര്‍ഷം പുതുക്കണമെങ്കില്‍ എഞ്ചിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്യണമെന്നും ഓരോ വര്‍ഷവും മെമ്പര്‍ഷിപ്പ് പുതുക്കണമെന്നും സഊദി തൊഴില്‍ മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മിനിമം അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടെങ്കിലെ പുതുതായി വിദേശ എഞ്ചിനീയര്‍മാര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂവെന്ന് സഊദി എഞ്ചിനീയറിങ് കൗണ്‍സിലും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."