HOME
DETAILS
MAL
മരത്തിനു മുകളില്‍ കയറിയ യുവാവിനെ രക്ഷപ്പെടുത്തി
backup
January 04 2019 | 05:01 AM
കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗാശുപത്രി കോംപൗണ്ടിലെ മരത്തിനു മുകളില്‍ കയറി അപകടാവസ്ഥയിലിരുന്ന യുവാവിനെ കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ചങ്ങന് കുളങ്ങര പുത്തന്‍തറയില്‍ സുരേഷ്(46) ആണ് മരത്തില്‍ കയറിയത്. ഈ ആശുപത്രിയില്‍ തന്നെ ചികിത്സയിലിരുന്ന യുവാവ് മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് രാത്രിയില്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മരത്തില്‍ കയറിയത്.
രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സക്കറിയ അഹമ്മദ് കുട്ടി, ലീഡിങ് ഫയര്മാന്, അബ്ദുസമദ്, സുനില്‍കുമാര്‍, സുഭാഷ് ഷെമീര്‍, ശ്യാംരാജ്, പ്രതീഷ്കമാര്, രാജേന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."