ആക്ടിവിസ്റ്റുകളുടെ മലകയറ്റം ആചാരലംഘനം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: രണ്ടു യുവതീ ആക്ടിവിസ്റ്റുകളെ ച്രച്ഛന്നവേഷത്തില്‍ ശബരിമല സന്നിധാനത്തില്‍ കയറ്റി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച നടപടി ആചാരലംഘനവും നിയമ ലംഘനവുമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. നിയമലംഘനത്തിന് നിര്‍ദേശം നല്‍കുകയും അത് സ്ഥിരീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.
പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുന്നതിന് പകരം അതീവ രഹസ്യമായി പിന്‍വാതിലിലൂടെ അവിശ്വാസികളെ സന്നിധാനത്ത് എത്തിച്ച പൊലിസ് നടപടി അതീവഗൗരവമാണ്.
ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ സന്നിധാനത്ത് ഭക്തകര്‍ക്ക് വിലക്കുണ്ട്. നിരോധനം ലംഘിച്ച് ആചാരലംഘനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ് എങ്ങനെയാണ്.
മതവികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ന്യായീകരിക്കാവുന്നതല്ല. ആരാധനാ കേന്ദ്രങ്ങളിലെ വിശ്വാസപരമായ കാര്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിയമനിര്‍മാണാധികാരം നിക്ഷിപ്തമാണ്. അതുപയോഗിച്ച് ശബരിമലയില്‍ ശാശ്വത പരിഹാരം പുനസ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ നടപടി സ്വീകരിക്കണം.
എന്നാല്‍ അതിനുപകരം സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ബി.ജെ.പി ശ്രമം അപലപനീയമാണെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."