HOME
DETAILS

അമേരിക്കയിലെ സഊദി അംബാസിഡർ വധക്കേസിലും സഊദിയിൽ വിവിധ ആക്രമങ്ങളിലും പങ്കുള്ളയാളാണ് ഖാസിം സുലൈമാനിയെന്ന് അമേരിക്ക

  
backup
January 08 2020 | 06:01 AM

america-and-saudi-justify-qasil-sulaimani-killing12

     

 റിയാദ്: അമേരിക്ക ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇറാൻ ജനറൽ ഖാസിം സുലൈമാനി വിവിധ ആക്രമണങ്ങളുടെ സൂത്രധാണെന്ന് അമേരിക്ക. യു എസിലെ മുൻ സഊദി അംബാസിഡാർ വധക്കേസിലും സഊദിയിൽ വിവിധ ആക്രമണങ്ങൾ നടത്തുന്നതിലും പ്രധാന പങ്കു വഹിച്ചയാളാണ് ഖാസിം സുലൈമാനിയെന്നു യു.എസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് പറഞ്ഞു. വധശ്രമ പദ്ധതി അമേരിക്കൻ സുരക്ഷാ വകുപ്പുകൾ പരാജയപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. നേരത്തെ, ന്യൂഡൽഹി വരെ ആക്രമിക്കാൻ ഖാസിം സുലൈമാനി പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

[caption id="attachment_805713" align="aligncenter" width="630"] നിലവിലെ വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ[/caption]


     അമേരിക്കയിലെ മുൻ സഊദി അംബാസഡറും നിലവിലെ വിദേശകാര്യ സഹമന്ത്രിയുമായ ആദിൽ അൽജുബൈറിനെ 2011 ൽ വാഷിങ്‌ടണിൽ വധിക്കുന്നതിന് പദ്ധതി തയാറാക്കിയത് അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനി ആയിരുന്നുവെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ, വധശ്രമ പദ്ധതി അമേരിക്കൻ സുരക്ഷാ വകുപ്പുകൾ പരാജയപ്പെടുത്തുകയായിരുന്നു. കൂടാതെ, സഊദിയിൽ സിവിലിയൻ എയർപോർട്ടുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളിലും ഖാസിം സുലൈമാനിക്ക് പങ്കുണ്ട്. അമേരിക്കയിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് മേൽനോട്ടം വഹിച്ച ഖാസിം സുലൈമാനി ആക്രമണങ്ങൾക്ക് ആവശ്യമായ അത്യാധുനിക ഷെല്ലുകളും ആയുധങ്ങളും ഭീകരർക്ക് എത്തിച്ചുനൽകി. അമേരിക്കക്കും സഖ്യസേനക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്നതിന് പരിശീലനങ്ങളും നിർദേശങ്ങളും നൽകി. 603 അമേരിക്കൻ സൈനികരുടെ മരണത്തിലും ആയിരണക്കിന് സൈനികർക്ക് പരിക്കേറ്റതിലും ഖാസിം സുലൈമാനിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും അമേരിക്ക വ്യക്തമാക്കിയതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


      യെമനിൽ ഹൂത്തികളെ മിസൈൽ ആക്രമണങ്ങൾക്ക് പ്രാപ്തനാക്കിയത് ഖാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള അൽഖുദ്‌സ് ഫോഴ്‌സ് ആണ്. 2017 ൽ നടന്ന കർബലയിലെ റീജനൽ കോ-ഓർഡിനേഷൻ സെന്ററിനു നേരെയുണ്ടായ ആക്രമണം, ഇവിടെ ബന്ദികളാക്കിയ അഞ്ചു പേരെ കൊലപ്പെടുത്തൽ, ലബനോനിലെ ഹിസ്ബുള്ള, ഇറാഖിലെ കതായിബ് അൽഹിസ്ബുല്ല, അഫ്‌ഗാനിലെ താലിബാൻ തുടങ്ങി ഭീകര സംഘടനകൾക്ക് മിസൈലുകളും നവീന ഉപകരണങ്ങളും എത്തിച്ച് നൽകൽ,അഫ്ഗാനിസ്ഥാനിൽ താലിബാന് ഇറാൻ റെവലൂഷനറി ഗാർഡ് മുഖേന സാമ്പത്തിക, സൈനിക പിന്തുണ നൽകൽ എന്നിവ സുലൈമാൻ ഖാസിം ചെയ്‌തു വന്നിരുന്നതായാണ് അമേരിക്കയുടെ കണ്ടെത്തൽ. അമേരിക്കൻ നയതന്ത്രജ്ഞർക്കും സൈനികർക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്നതിന് പദ്ധതിയിട്ടുവെന്ന ഖാസിം സുലൈമാനിയുടെ വധത്തോടെ ലോകം കൂടുതൽ സുരക്ഷിതമായി മാറിയതായും മൈക് പെൻസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago