സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ പാതകമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഞാനെന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ പാതകമായിരുന്നു ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ തെറ്റിന്റെ തിക്തഫലംഇപ്പോഴും ദുരന്തമായി അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാളുടെ ചുമതല തീര്‍ന്നപ്പോള്‍ ഒരു മലയാളി തന്നെ പൊലിസ് തലപ്പത്ത് എത്തട്ടെ എന്നേ കരുതിയുള്ളൂ. ചക്കയല്ലല്ലോ ചൂഴ്ന്നു നോക്കാനെന്നും ടി.പി സെന്‍കുമാറിന്റെ പുതിയ വാക്കുകളെയും പ്രവര്‍ത്തികളേയും ഉദ്ദേശിച്ച് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ചത്. അന്ന് മഹേഷ് കുമാര്‍ സിംഗ്ളയായിരുന്നു ഡി.ജി.പി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെ പിണറായി വിജയന് അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. അതിനെതിരെ നിയമപോരാട്ടങ്ങളും ഉണ്ടായി. ഒടുവില്‍ കുറച്ചുകാലത്തേക്ക് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി പദവിയിലെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."