HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: സൈന, ശ്രീകാന്ത് ക്വാര്‍ട്ടറില്‍
backup
June 09 2016 | 23:06 PM
സിഡ്‌നി: ആസ്‌ത്രേലിയന്‍ ബാഡ്മിന്റണ്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ സൈന നെഹ്‌വാളും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ സൈന മലേഷ്യയുടെ ജിന്‍ വെ ഗോയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 21-12, 21-14. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം രചനോക് ഇന്റനോണ്‍ ആണ് സൈനയുടെ എതിരാളി.
പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് ഇന്തോനേഷ്യയുടെ സോണി വി കുന്‍കോറോയെ പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 21-19, 21-12. ദക്ഷിണ കൊറിയയുടെ വാങ് ഹീ ഹിയോ ആണ് ശ്രീകാന്തില്‍ ക്വാര്‍ട്ടറില്‍ എതിരാളി. മറ്റു മത്സരങ്ങളില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ, തന്‍വി ലാഡ് എന്നിവര്‍ തോറ്റ് പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."