നിര്‍ബന്ധിച്ചു കടയടപ്പിക്കാന്‍ ശ്രമം; നാട്ടുകാര്‍ മാപ്പ് പറയിച്ച് വിട്ടു
താനൂര്‍: കടയടപ്പിക്കാന്‍ എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. മാപ്പു പറഞ്ഞും നഷ്ടപരിഹാരം തരാമെന്നും പറഞ്ഞ് സംഘം തടിയൂരി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കാളാട് പള്ളിപ്പടിയിലാണ് സംഭവം. മൂലക്കല്‍ ഭാഗത്തുനിന്ന് എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പള്ളിപ്പടിയിലെ കുഞ്ഞാവയുടെ കടയടക്കാന്‍ ആവശ്യപ്പെട്ടു ഇതനുസരിച്ച് കട അടച്ചുകൊണ്ടിരിക്കെ കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെത്തി അസഭ്യം പറഞ്ഞ് കടയിലെ ഗ്ലാസ് തകര്‍ത്തതോടെ നാട്ടുകാര്‍ ചേര്‍ന്ന് അക്രമികളെ തടഞ്ഞുനിര്‍ത്തി.
അക്രമികളെത്തിയ ബൈക്കിന്റെ ചാവി ഊരിവച്ച് തകര്‍ത്ത സാധനങ്ങളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
അക്രമികള്‍ ആക്രമണത്തിനു മുതിര്‍ന്നതോടെ നാട്ടുകാര്‍ ഇടപെട്ടു ഇവരെ കൈകാര്യം ചെയ്തു. സംഭവമറിഞ്ഞ് പൊലിസും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുമെത്തി. ചര്‍ച്ചയെ തുടര്‍ന്ന് മാപ്പുപറഞ്ഞ്, നഷ്ടപരിഹാരം നല്‍കാമെന്ന നേതൃത്വത്തിന്റെ ഉറപ്പിന്‍മേല്‍ അക്രമികളെ വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."