HOME
DETAILS

ഇറാൻ പ്രതികാരം അമേരിക്കയുടെ മുഖത്ത് കിട്ടിയ അടി തന്നെ; രണ്ടാം ലോക മഹായുദ്ധ ശേഷം അമേരിക്കൻ സൈനിക താവളം ആക്രമിക്കപ്പെടുന്നത് ആദ്യമായി

  
backup
January 08 2020 | 16:01 PM

diran-revenge

റിയാദ്: ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ പ്രത്യാക്രമണം അമേരിക്കക്ക് ലഭിച്ച കനത്ത തിരിച്ചടിയെന്ന്‌ റിപ്പോർട്ടുകൾ. രണ്ടാം ലോക മഹായുദ്ധ ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ സൈനിക കേന്ദ്രം മറ്റൊരു രാജ്യം ആക്രമിക്കുന്നത്. ഇതിനാൽ തന്നെ ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ പ്രാദേശിക സമയം പുലർച്ചെ നടത്തിയ അതി ശക്തമായ ആക്രമണം അമേരിക്കൻ മുഖത്തേറ്റ ശക്തമായ അടി തന്നെയാണ്. ഇറാൻ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങൾക്കിടെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ഒരു അമേരിക്കൻ സൈനിക താവളം ആക്രമിക്കപ്പെട്ടു. ഇത് യുഎസിന് ഒരു വലിയ പാഠമാണ്. ഇറാൻ പ്രതിരോധ മന്ത്രി അമീർ ഹതമി വ്യക്തമാക്കി.
         ആക്രമണത്തിൽ സൈനികരുടെ മരണം നടന്നിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നുണ്ടെങ്കിലും അമേരിക്കക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ് ഇറാഖിലെ യുഎസ് എയർ ബേസിൽ നടന്നതെന്നാണ് വിലയിരുത്തൽ. 22 മിസൈലുകളാണ് ഇറാൻ തൊടുത്തു വിട്ടത്. ഇതിൽ പതിനേഴെണ്ണം അൽ അസദ് എയർ ബസിലാണ് തകർന്നു വീണത്. അഞ്ചെണ്ണം ഇർബിലിൽ വീണപ്പോൾ പടിഞ്ഞാറൻ നഗരത്തെ ലക്ഷ്യമാക്കിയെത്തിയ രണ്ടു മിസൈലുകൾ ലക്‌ഷ്യം കാണാത്ത തകരുകയും ചെയ്‌തെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇറാഖ് സൈനികർക്ക് ആൾനാശം ഉണ്ടായിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു. എന്നാൽ, ആക്രമണത്തിനു തൊട്ടു മുന്നേ ഇറാഖ് പ്രസിഡന്റിന് ഇറാനിൽ നിന്നും സന്ദേശം ലഭിച്ചിരുന്നതായും അതനുസരിച്ച് തങ്ങളുടെ സൈന്യത്തെ ഇറാഖ് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്
      അതേസമയം, ഇതിനു തിരിച്ചടിയായി അമേരിക്ക സ്വീകരിക്കുന്ന നടപടിക്കനുസരിച്ചായിരിക്കും തുടർന്നുള്ള ആക്രമണങ്ങളെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ പ്രതിരോധ മന്ത്രി അമീർ ഹതമിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ച നടപടി അവസാന മറുപടിയായിരിക്കുമോയെന്ന ചോദ്യത്തിന് അടുത്ത ഘട്ടം അമേരിക്കൻ നിലപാടിനനുസരിച്ചായിരിക്കുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. അതേസമയം, മേഖലയിൽ നിന്നും അമേരിക്കൻസ് സൈന്യം പിന്തിരിയണമെന്ന് തന്നെയാണ് ഇറാൻ ആവശ്യം. ഇറാൻ പരമോന്നത നേതാവ് ഇക്കാര്യം വീണ്ടും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ മുഖത്തേറ്റ ആക്രമണമാണിത്. ഇത് പോലെയുള്ള സൈനിക തിരിച്ചടി മതിയാവുകയില്ല. ഈ മേഖലയിലെ അമേരിക്കയുടെ ദുഷിച്ച സാന്നിധ്യം അവസാനിപ്പിക്കുക എന്നതാണ് പ്രധാനമെന്നും പരമോന്നത നേതാവ് വ്യക്തമാക്കി.
     അതിനിടെ, ശക്തമായ ആക്രമണം ഇനിയും ഉണ്ടാകുമെന്ന സൂചനയുമായി ഇറാൻ സീനിയർ മേജർ ജനറൽ മുഹമ്മദ് ബഗേരി വ്യക്തമാക്കി. പുതിയ അമേരിക്കൻ ചീഫ് ഇതിലേറെ ഭീകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറായി ഇരുന്നോളൂ. അതിശക്തമായ ആക്രമണം നിങ്ങളെ കാത്തിരിക്കുന്നു. യുഎസിന്റെ ദുഷ്ട നേതാക്കൾ തങ്ങളുടെ തീവ്രവാദ സൈനികരെ ഈ പ്രദേശത്ത് നിന്ന് എത്രയും വേഗം പിൻവലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിലെ അമേരിക്കൻ കേന്ദ്രങ്ങളിലും നയതന്ത്ര കേന്ദ്രങ്ങളിലും അതീവ സുരക്ഷയാണ് കൈക്കൊണ്ടിട്ടുള്ളത്. വിമാന സർവ്വീസുകളെയും ആക്രമണം ബാധിച്ചിട്ടുണ്ട് .ആഗോള എണ്ണ,സ്വർണ്ണം വിപണികൾ കുതിക്കുകയും ഓഹരി വിപണികൾ തകരുകയും ചെയ്‌തു. ഗൾഫ് ഓഹരി വിപണിക്കാണ് ഏറെ നഷ്‌ടം. സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago