വാഹനങ്ങള്‍ക്കു നേരെ ആക്രമണം
ഹര്‍ത്താലിനിടെ തിരൂരില്‍ ആക്രമണം നടത്തിയ എട്ടു ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു കാറുകളും ഓട്ടോറിക്ഷയും തകര്‍ത്ത ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍, നഗരത്തിലെ ഹോട്ടലും ആക്രമിച്ചു. വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനപ്രകാരം ഇന്നലെ കടകള്‍ തുറക്കാന്‍ ഉടമകള്‍ എത്തിയെങ്കിലും സംഘടനാ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം കാരണവും വേണ്ടത്ര പൊലിസ് സംരക്ഷണം ലഭിക്കാത്തതിനാലും കടകമ്പോളങ്ങള്‍ തുറന്നില്ല.
സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സിയും സര്‍വിസ് നടത്താന്‍ തയാറായില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളാണ് ഇന്നലെ നിരത്തിലിറങ്ങിയത്. രാവിലെ തുറന്നുപ്രവര്‍ത്തിച്ച ഏതാനും കടകള്‍ പിന്നീട് അടക്കുകയും ചെയ്തു. ഹര്‍ത്താലിനെ തുടര്‍ന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തൊട്ടുപിന്നാലെ അനാവശ്യ ഹര്‍ത്താലിനെതിരേ സി.പി.എം പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനവുമായി നഗരത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."