ഇറാന്റെ തിരിച്ചടിയില്‍ ഒരു സൈനികനും പരുക്കേറ്റിട്ടില്ല, യുദ്ധത്തിന് താല്പര്യമില്ല, ശക്തമായ ഉപരോധം തുടരും: ഡൊണാള്‍ഡ് ട്രംപ്
പെന്റഗണ്‍: ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ഒരു സൈനികന് പോലും പരുക്കേറ്റിട്ടില്ലെന്നും തങ്ങള്‍ക്ക് യുദ്ധത്തിന് താല്പര്യമില്ലെന്നും ഡൊണാള്‍ഡ് ട്രംപ്. ഇറാനെ ഇനി ഒരിക്കലും ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അവര്‍ തീവ്രവാദത്തിന്റെ സ്പോണ്‍സര്‍മാരാണ്.
ഈ നയം തിരുത്തുന്നതുവരെ ശക്തമായ ഉപരോധം തുടരുമെന്ന് വ്യക്തമാക്കിയ ട്രംപ് സുലൈമാനിയുടെ വധത്തിലൂടെ ഭീകരര്‍ക്കുള്ള സന്ദേശമാണ് നല്‍കിയതെന്നും സൂചിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ് ഇല്ലാതാക്കിയത്. തിരിച്ചടി സംബന്ധിച്ച് നേരത്തേ സൂചന ലഭിച്ചിരുന്നു. അതിനാല്‍ പൂര്‍ണ സജ്ജരായാണ് സൈനികര്‍ നിലകൊണ്ടത്. അമേരിക്കയുടേയോ ഇറാഖിന്റെയോ ഒരു സൈനികന് പോലും പരുക്കേറ്റിട്ടില്ല. ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നിലവിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കണം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും ഈ രാജ്യങ്ങള്‍ പിന്മാറണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."