മഞ്ചേരി എട്ടിയോട്ട് ക്ഷേത്രത്തില്‍ ബി.ജെ.പി അക്രമം
മഞ്ചേരി: മഞ്ചേരി എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണം. ശ്രീകോവിലിനു മുന്‍പില്‍ കൊടിനാട്ടിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്ഷേത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളതാണ് എട്ടിയോട്ട് അയ്യപ്പ ക്ഷേത്രം.
ഓഫിസും വഴിപാട് കൗണ്ടറുകളും പൂട്ടിയിട്ട സംഘ്പ്രവര്‍ത്തകര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ പുറത്താക്കി. ഇന്നലെ രാവിലെ പത്തരയോടെയാണ് അറുപതോളം വരുന്ന ആക്രമികള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറയിയത്. ഗോപുര നടയില്‍ കയറിനിന്ന് മണിക്കൂറുകളോളം ബഹളംവച്ചതോടെ നിത്യ പൂജ പൂര്‍ത്തിയാക്കാനായില്ല. പന്ത്രണ്ടരയോടെ ശാന്തി പ്രജേഷ് എമ്പ്രാതിരിയുടെയും കഴകം വിഷ്ണുവിന്റെയും മുറികളും മുന്നിലും പിറകിലുമുള്ള മറ്റു മൂന്നു പ്രധാന കവാടങ്ങളും താഴിട്ട് പൂട്ടി. പിന്നീട് ക്ഷേത്ര പരിസരത്ത് നാമജപ സമരവും നടന്നു. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജീവനക്കാര്‍ മഞ്ചേരി പൊലിസില്‍ പരാതി നല്‍കി. വൈകിട്ട് നാലരയോടെയാണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ സംഘ്പരിവാര്‍ സ്ഥാപിച്ച പൂട്ടുകള്‍ തകര്‍ത്തത്. വൈകിട്ട് പതിവു ചടങ്ങുകളിലേക്കു കടന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."