സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
തൃശൂര്‍: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ചേര്‍ന്നു. സമസ്ത മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എ.കെ ആലിപ്പറമ്പ് സംഘടനാ പദ്ധതികള്‍ വിശദീകരിച്ചു.
പുതിയ ഭാരവാഹികള്‍: ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ (പ്രസിഡന്റ്), ശറഫുദ്ദീന്‍ മൗലവി (വര്‍. പ്രസിഡന്റ്), ആറ്റൂര്‍ അബുഹാജി, ടി.എസ് മമ്മി, പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ആര്‍.വി സിദ്ദീഖ് മുസ്‌ലിയാര്‍, മുഹമ്മദ്കുട്ടി ബാഖവി അരിയന്നൂര്‍, അബ്ദുല്‍കരീം ഫൈസി പൈങ്കണ്ണിയൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ഹംസ ബിന്‍ ജമാല്‍ (ജന. സെക്രട്ടറി), ബഷീര്‍ കല്ലേപ്പാടം (വര്‍. സെക്രട്ടറി), ത്രീസ്റ്റാര്‍ കുഞ്ഞമ്മദാജി, ശംസുദ്ദീന്‍ വില്ലന്നൂര്‍, സൈനുദ്ദീന്‍ ഫൈസി വെള്ളാങ്ങല്ലൂര്‍, ഇല്യാസ് ഫൈസി പാലപ്പിള്ളി, ഉസ്മാന്‍ കല്ലാട്ടയില്‍ (ജോ. സെക്രട്ടറിമാര്‍), ഹംസ ഹാജി അകലാട് (ട്രഷറര്‍).
പ്രവര്‍ത്തക സമിതി അംഗങ്ങള്‍: പി.സി കോയമോന്‍ ഹാജി (കടപ്പുറം), ഉമര്‍ ചക്കനാത്ത് (പാടൂര്‍), മൊയ്തുണ്ണി ഹാജി (പാലുവായി), സമദ് ബാഖവി (തൊഴിയൂര്‍), ശറഫുദ്ദീന്‍ പട്ടിക്കര (കേച്ചേരി), ഹുസൈന്‍ അരിയപ്പുറം (പാലപ്പിള്ളി), ഹൈദര്‍ മാരേക്കാട് (മാള), സി.പി മുഹമ്മദ് ഫൈസി (വെള്ളാങ്ങല്ലൂര്‍), സഹീര്‍ മുസ്‌ലിയാര്‍ (കൊടുങ്ങല്ലൂര്‍), കെ.വി അബ്ദുല്‍ ഖാദര്‍ (മതിലകം), ബാപ്പു വലപ്പാട് (നാട്ടിക), ആര്‍.ഇ.എ നാസര്‍ (വാടാനപ്പള്ളി), പി.കെ സലാം (ചാവക്കാട്), സലീം പള്ളത്ത് (എടക്കഴിയൂര്‍), മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍ (മുള്ളൂര്‍ക്കര), ഹൈദരലി (പെരുമ്പിലാവ്), മുഹമ്മദ് എന്ന മാനു (ഓട്ടുപാറ), അബൂബക്കര്‍ മുസ്‌ലിയാര്‍ (ചേലക്കര), ഖാസിം ഹാജി എളനാട് (പഴയന്നൂര്‍), ഉമര്‍ ഹാജി എടയാടി (തൃശൂര്‍), മുഹമ്മദ് ഖാസിം (ദേശമംഗലം), അബു മുസ്‌ലിയാര്‍ കരിക്കാട് (കോട്ടോല്‍), എം.എച്ച് നൗഷാദ് (എരുമപ്പെട്ടി). മുക്കം ഉമര്‍ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി.എസ് മമ്മി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."