നടപടിക്രമങ്ങള്‍ പാലിക്കാതെ കെട്ടിടം വാടകക്ക് നല്‍കിയതില്‍ പ്രതിഷേധം
ഫറോക്ക്: മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള മുറികളും ഹോമിയോ ഹോസ്പിറ്റലിന്റെ കിണറും നടപടിക്രമം പാലിക്കാതെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് വാടകക്ക് നല്‍കാനുളളള തീരുമാനത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
ഹര്‍ത്താല്‍ ദിനമായ ഇന്നലെ ഉച്ചക്കു ശേഷം സെക്രട്ടറിയോ മറ്റു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ഇല്ലാതെ ചേര്‍ന്ന കൗണ്‍സിലിലാണ് സി.പി.എം നേതൃത്വത്തിലുളള ഭരണ സമിതിയുടെ തീരുമാനം. നല്ലൂര്‍ ഇ.കെ നായാനാര്‍ സ്മാരക മിനി സ്റ്റേഡിയം ബില്‍ഡിങിലുള്ള മുറികളാണ് സഹകരണ സ്ഥാപനത്തിനു നല്‍കുന്നത്. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള റൂമുകള്‍ വാടകക്കോ പാട്ടത്തിനോ നല്‍കണമെങ്കില്‍ പരസ്യ ലേലം, ടെണ്ടര്‍ നടപടികളിലൂടെ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതു പാലിക്കാത്തതില്‍ യു.ഡി.എഫ് പ്രതിനിധികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കൗണ്‍സില്‍ തീരുമാനമെടുക്കുകയായിരുന്നു. കെട്ടിടം അനുവദിക്കണമെന്ന സഹകരണ സ്ഥാപനത്തിന്റെ കത്ത് ബന്ധപ്പെട്ട സെക്ഷന്‍ റിപ്പോര്‍ട്ടില്ലതെയാണ് കൗണ്‍സില്‍ ചര്‍ച്ചക്കെടുത്തതെന്നും ആക്ഷേപമുണ്ട്.
കെട്ടിടം പണിതീര്‍ന്നിട്ടുണ്ടെങ്കിലും ഇതിന്ന് നമ്പറോ വൈദ്യുതി കണക്ഷനോ ലഭിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഹോമിയോ ഡിസ്പന്‍സറിക്ക് തന്നെ ആവശ്യത്തിന് വെള്ളളം കിട്ടാത്തത് പരിഗണിക്കാതെയാണ് ഇവിടെയുളള കിണറും സഹകരണസ്ഥാപനത്തിനു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."