തൃശൂരില്‍ തൊഴിയൂര്‍ സ്മാരക സാംസ്‌കാരികകേന്ദ്രം വരുന്നു
തൃശൂര്‍: പതിറ്റാണ്ടുകളോളം ജില്ലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും സമുദായത്തിന്റെ ഉന്നമനത്തിനും ആദര്‍ശപ്രചാരണത്തിനും മതസൗഹാര്‍ദത്തിനുമായി അഹോരാത്രം പരിശ്രമിച്ചു വിടപറഞ്ഞ തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ ഓര്‍മയ്ക്കായി തൃശൂരിന്റെ ഹൃദയഭാഗത്തു സ്മാരകമുയരുന്നു.
ചരിത്രംകുറിച്ച് തൃശൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബഹുമുഖ പദ്ധതികളോടെ ഉയരുന്ന ഈ സൗധത്തിന് തൃശൂരില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തൊഴിയൂര്‍ ഉസ്താദ് സ്മാരക സമര്‍ഖന്ദ് കള്‍ചറല്‍ സെന്റര്‍ എന്നു നാമകരണം ചെയ്തു.
സമസ്തയുടെയും വിവിധ പോഷകഘടകങ്ങളുടെയും ആസ്ഥാനമന്ദിരമായി സമര്‍ഖന്ദ് കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കും. സമസ്ത സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മുഹമ്മദ് കോയ ബാഅലവി തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, നാസര്‍ ഫൈസി തിരുവത്ര, ഇല്യാസ് ഫൈസി, ഉമര്‍ ബാഖവി പാടൂര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ടി.എസ് മമ്മി, മുഹമ്മദ്കുട്ടി ബാഖവി, ഇബ്രാഹീം അന്‍വരി പഴയന്നൂര്‍, ആര്‍.വി സിദ്ദീഖ് മുസ്‌ലിയാര്‍, ഹുസൈന്‍ ദാരിമി അകലാട്, സിദ്ദീഖ് ബദ്‌രി, അഷ്‌റഫലി ചേര്‍പ്പ്, ഹൈദര്‍ ഹാജി ചാമക്കാല, അബുഹാജി ആറ്റൂര്‍, ഹംസ ലേക്ഷോര്‍, സി.എ ശംസുദ്ദീന്‍, ഷെഹീര്‍ ദേശമംഗലം, ഇബ്രാഹീം ഫൈസി പഴുന്നാന, അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി, സിദ്ദീഖ് ഫൈസി മങ്കര ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."