HOME
DETAILS

ജനം ഒരുമിച്ചാല്‍ കേന്ദ്രം മുട്ടുമടക്കേണ്ടി വരും: എളമരം കരീം

  
backup
January 09 2020 | 03:01 AM

%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

 

തിരുവനന്തപുരം: തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്ക് വേഗംകൂട്ടുന്ന കേന്ദ്രസര്‍ക്കാരിനുള്ള കനത്ത താക്കീതാണ് ദേശീയ പണിമുടക്കെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സംയുക്ത സമരസമിതി സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനദ്രോഹനയത്തിനെതിരേ ജനം ഒരുമിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും കരീം പറഞ്ഞു.
ബി.ജെ.പിക്ക് ഇന്ത്യന്‍ പാര്‍ലമെന്റിനോടും ജനാധിപത്യത്തോടും ബഹുമാനമില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാതെയാണ് ഓരോ തൊഴില്‍ ഭേദഗതി നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. വേജ് കോഡ് ബില്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിട്ടില്ല. മിനിമം വേതന നിയമം, ശമ്പള നിയമം, ബോണസ് നിയമം, തുല്യജോലിക്ക് തുല്യവേതന നിയമം എന്നിവ പിന്‍വലിച്ച് കോഡ് ഓണ്‍ വേജസ് പാര്‍ലമെന്റ് പാസാക്കി.
ഇതു പ്രകാരം മിനിമം വേതനം പ്രതിദിനം 178 രൂപയാണ്. ദിവസം ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്യണം. ഒരു ദിവസം പണിമുടക്കിയാല്‍ എട്ടു ദിവസത്തെ വേതനം പിടിച്ചുവയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശം നല്‍കി. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കുന്ന വേജ് കോഡ് പോലുള്ള പുതിയ തൊഴില്‍ മുത്തൂറ്റ് അലക്‌സാണ്ടര്‍മാരെ പോലുള്ളവരുടെ കൈയില്‍ കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ?.
അഞ്ചുവര്‍ഷം അധികാരത്തിനു വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത മോദി സര്‍ക്കാരിന് 73 വര്‍ഷത്തെ സ്വതന്ത്രഭാരതത്തിന്റെ സമ്പാദ്യങ്ങള്‍ വില്‍ക്കാന്‍ അധികാരമില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. മാഹീന്‍ അബൂബക്കര്‍, കെ.പി രാജേന്ദ്രന്‍, എ. വിജയരാഘവന്‍, ബാബു ദിവാകരന്‍, സോണിയ ജോര്‍ജ്, വി.കെ സദാനന്ദന്‍, വി. ശിവന്‍കുട്ടി, ആനാവൂര്‍ നാഗപ്പന്‍, ജി.ആര്‍ അനില്‍, എം. വിജയകുമാര്‍, ഹബീബ്, കെ.പി ശങ്കരദാസ്, ചാള്‍സ് ജോര്‍ജ്, പാലോട് സന്തോഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago