നിയോജക മണ്ഡലംതല സമിതി രൂപീകരിച്ചു
കോണത്തുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലംതല സമിതി രൂപീകരിച്ചു. കോണത്തുകുന്ന് ഗവ. യു.പി സ്കൂള്‍ ഹാളില്‍ നടന്ന യോഗത്തില്‍ വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല്‍ സി. പാത്താടന്‍, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, കൊടുങ്ങല്ലൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എന്‍ രാമദാസ്, ഇരിങ്ങാലക്കുട ഡി.ഇ.ഒ എ.കെ അരവിന്ദാക്ഷന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരായ വി.പി ശാംഭവി, സി.കെ രാജന്, ബി.പി.ഒമാരായ ഇ.വി ജയ, പ്രസീത സംസാരിച്ചു. പ്രധാനാധ്യാപകര്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, വകുപ്പുമേധാവികള്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ(ചെയര്മാന്), പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ (വൈസ് ചെയര്മാന്മാര്), എ.കെ അരവിന്ദാക്ഷന് (കണ്‍വീനര്‍), ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ (വര്‍ക്കിങ് കണ്‍വീനര്‍മാര്‍).
മുഴുവന്‍ ഗ്രാമപഞ്ചായത്ത് നഗരസഭാതലങ്ങളിലും സമിതി രൂപീകരണ കണ്വന്ഷന് വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."