HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു

  
backup
January 09 2020 | 03:01 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%8b

 


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നു. ഇതിനുള്ള നടപടികള്‍ 20ന് ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേയ്ക്കും ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2015നു ശേഷം ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ഉപയോഗിച്ച വോട്ടര്‍പട്ടികയും മറ്റു വാര്‍ഡുകളില്‍ 2015ലെ വോട്ടര്‍പട്ടികയും അടിസ്ഥാനമാക്കി കരട് പട്ടിക 20ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 14 ആണ്.
അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. തിരുത്തലുകള്‍ സ്ഥലംമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. കമ്മിഷന്‍ വെബ് സൈറ്റ് ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി ലും പട്ടിക ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികള്‍ക്കും പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും വ്യക്തികള്‍ക്കും നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് പട്ടിക കൈപ്പറ്റാം.
2015ലെ പൊതുതെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാണ് കമ്മിഷന്‍ ഉപയോഗിച്ചിരുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വന്തമായി ഡാറ്റാബേസ് ഉണ്ടാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് അവ അടിസ്ഥാന പട്ടികയായി ഉപയോഗിക്കുന്നതിന് കമ്മിഷന്‍ 2014ല്‍ തീരുമാനിക്കുകയും ചെയ്തു.
ഇതനുസരിച്ച് 2015ലെ പൊതുതെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്കും പ്രസ്തുത ഡാറ്റാബേസ് അടിസ്ഥാന പട്ടികയായി പ്രസിദ്ധീകരിക്കുകയും അവ സംബന്ധിച്ച് ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനം നടത്തിയതിനുശേഷം പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കി ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടിക വീണ്ടും ഭാഗങ്ങളാക്കി പ്രസിദ്ധീകരിക്കുന്നതും പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് അന്തിമമാക്കുകയും ചെയ്യും. വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ ജില്ലാതല രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 20ന് മുന്‍പ് വിളിച്ചു ചേര്‍ക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 215ലെ വോട്ടര്‍ പട്ടികയുടെ കരട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു വര്‍ഷം കഴിഞ്ഞു. മരിച്ചവരും മാറിപ്പോയവരുമായി നിരവധി പേരുണ്ട്. 40 ലക്ഷത്തോളം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കേണ്ടി വരും. അത് ബുദ്ധിമുട്ടാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് പോലും സംശയമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago