പ്രവാസി ക്ഷേമം; നിയമസഭാ സമിതി സിറ്റിങ് നാളെ
കല്‍പ്പറ്റ: ജില്ലയിലെ പ്രവാസി മലയാളികളുടെ ക്ഷേമം ചര്‍ച്ച ചെയ്യാന്‍ നിയസഭാ സമിതി സിറ്റിങ് നാളെ നടക്കും.
രാവിലെ 11.30ന് ജില്ലാ ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ ചേരുന്ന സിറ്റിങില്‍ സമിതി ചെയര്മാന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാവും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. കേരളാ പ്രവാസികാര്യ വകുപ്പ്, കേരളാ പ്രവാസി മലയാളി ക്ഷേമ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളും യോഗത്തില്‍ അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും യോഗത്തില്‍ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എം.എല്‍.എമാരായ പാറക്കല്‍ അബ്ദുള്ള, വി. അബ്ദുറഹിമാന്, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, പി.ജെ ജോസഫ്, എം. രാജഗോപാലന്‍, കരാട്ട് റസാഖ്, ഇ.ടി ടൈസണ്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."