HOME
DETAILS

ട്രോളിങ് നിരോധനം 14 മുതല്‍: സൗജന്യറേഷന്‍ അനുവദിക്കുന്നതിന് നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം

  
backup
June 10 2016 | 03:06 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-14-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d

കോഴിക്കോട്: കേരള തീരക്കടലില്‍ ഈ വര്‍ഷത്തെ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള 47 ദിവസങ്ങളില്‍. മത്സ്യസമ്പത്ത് സംരക്ഷിക്കുക, മത്സ്യബന്ധന നിയന്ത്രണനിയമം നടപ്പിലാക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ജില്ലയില്‍ 802 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും 235 ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങളും 3606 ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങളും എന്‍ജിന്‍ ഘടിപ്പിക്കാത്ത 183 വള്ളങ്ങളുമടക്കം ആകെ 4826 യാനങ്ങളാണ് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ ഇതരജില്ലകളില്‍ നിന്നുള്ള 600ഓളം ബോട്ടുകളും ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നാലു പ്രധാന ഫിഷിങ് ഹാര്‍ബറുകളിലായി 27500 ഓളം തൊഴിലാളികളും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ കടല്‍ പട്രോളിങ്ങിനും സുരക്ഷാ പ്രവര്‍ത്തനത്തിനുമായുള്ള കണ്‍ട്രോള്‍റൂം മെയ് 15ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കടല്‍ പട്രോളിങ്ങിനും രക്ഷാദൗത്യങ്ങള്‍ക്കുമായി ഫിഷറീസ്, പോര്‍ട്ട്, നേവി, കോസ്റ്റ് ഗാര്‍ഡ്, തീരദേശ പൊലിസ്, റവന്യൂ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
ഇതരസംസ്ഥാന ബോട്ടുകള്‍ 14ന് മുന്‍പ് കേരളതീരം വിട്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കന്യാകുമാരി, മംഗലാപുരം ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കും. ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറിലെ അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ അനുവദിക്കുന്നതിന് നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ നാണു എം.എല്‍.എ, സബ്കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago