വണ്ടിപ്പേട്ടയില്‍ ജീര്‍ണിച്ച കെട്ടിടം തകര്‍ന്നുവീണു
പൊന്നാനി: ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിക്കാന്‍ നഗരസഭ തന്നെ മുന്കൈയെടുക്കുന്നതിനിടയില് അങ്ങാടിക്ക് സമീപം വണ്ടിപ്പേട്ടയില്‍ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണു.
ഏറെ ജീര്‍ണിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ കഴുക്കോലും ഓടും റോഡിലേക്കാണ് വീണത്. ഈ സമയം യാത്രക്കാര്‍ ആരും ഇതുവഴി പോകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മൂന്ന് കട മുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത് .പൊന്നാനിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം നഗരസഭാ ചെയര്മാന് അറിയിച്ചിരുന്നു .നിശ്ചിത സമയത്തിനുള്ളില്‍ കെട്ടിടം ഉടമകള്‍ പൊളിക്കണമെന്നും അല്ലാത്ത പക്ഷം നഗരസഭ കെട്ടിടം പൊളിച്ച് ഉടമയില്‍ നിന്ന് പിഴ ഈടാക്കുമെന്നുമാണ് അറിയിച്ചിരുന്നത് .ഈ മാസം 27 ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ കെട്ടിട ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട് .ഇതിനിടയിലാണ് കെട്ടിടം പൊളിഞ്ഞ് വീണത് .ഒരു മാസം മുന്‍പും വണ്ടിപ്പേട്ടയില്‍ ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിഞ്ഞുവീണിരുന്നു .കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇരുപതിലധികം കെട്ടിടങ്ങളാണ് പൊന്നാനി അങ്ങാടിയില്‍ തകര്‍ന്നു വീണത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."