സ്‌നേഹവീടിന് തറയൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍
പുത്തനത്താണി: കല്‍പകഞ്ചേരി കാവപുരയില്‍ അനാഥ കുടുംബത്തിലെ ബാലന്റെ വീടിന് തറയൊരുക്കി കല്‍പകഞ്ചേരി മേലങ്ങാടി മജസ്റ്റിക് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി.
കല്‍പകഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നൂര്‍ മുഹമ്മദിന്റെ കുടുംബത്തിന് നാട്ടുകാരുടെ സഹായത്തോടെ സഹപാടികള്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹവീടിന്റെ തറയാണ് മജസ്റ്റിക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ നിര്‍മിച്ചത്. കല്‍പകഞ്ചേരി മേഖലയില്‍ 25 ഓളം പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിക്കാന്‍ സൗജന്യമായി തറയൊരുക്കികൊടുത്തിട്ടുള്ളവരാണ് മജസ്റ്റിക് ക്ലബംഗങ്ങള്‍. വിവിധ തൊഴിലുകളിലേര്‍പ്പെട്ട കൂട്ടായ്മയിലെ അംഗങ്ങള്‍ ഒഴിവു ദിവസങ്ങളിലാണ് ഈ സേവന പ്രവര്‍ത്തനം നടത്തുന്നത്. തറയൊരുക്കലിന് പുറമെ നിര്‍ധനരുടെ വീടുകളിലെ കല്യാണത്തിനുള്ള ഭക്ഷണങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍, വീട് റിപ്പയറിങ്ങ്, രക്തദാനം, ചികിത്സാ സഹായങ്ങള്‍, കിടപ്പിലായ രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ നല്‍കല്‍ തുടങ്ങി ഒട്ടേറെ സഹായങ്ങള്‍ നല്‍കി മാതൃകയായിട്ടുള്ളവരാണ് മജസ്റ്റിക് ക്ലബ് പ്രവര്‍ത്തകര്‍. സ്‌നേഹ സമ്മാനം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇവര്‍ക്കു ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."