വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു
കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ പരിചരിക്കുന്നതിനായി വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള 'കരുണാര്‍ദ്രം കോഴിക്കോട് ' ആണ് ഇതിന് അവസരമൊരുക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിനു മാത്രമായി ഒരു വളണ്ടിയര്‍ സംഘത്തെ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം.
474 രോഗികള്‍ക്കുള്ള സൗകര്യമാണ് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലുള്ളത്. പലപ്പോഴും അന്തേവാസികളുടെ എണ്ണം ഇതിലും കൂടാറുണ്ട്. അന്തേവാസികള്‍ക്ക് വേണ്ടി സംഗീത സായാഹ്നങ്ങളും ചിത്രരചന ശില്‍പശാലകളും സംഘടിപ്പിക്കുക, മറ്റു ഭാഷകള്‍ സംസാരിക്കുന്ന ഇതരസംസ്ഥാനക്കാരുമായി ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സഹായകമാകാന്‍ കഴിയുന്ന രീതിയിലാണ് ഇവരെ പ്രയോജനപ്പെടുത്തുക.
സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 'കംപാഷനേറ്റ് കോഴിക്കോട് ' പ്രൊജക്ട് സെല്ലിലേക്ക് 9847736000 എന്ന നമ്പറില്‍ വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."