HOME
DETAILS
MAL
സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ് സമ്പൂര്‍ണ പരാജയം
backup
February 20 2017 | 08:02 AM
പൊന്നാനി: സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജായ പൊന്നാനി നഗരം വില്ലേജ് സമ്പൂര്‍ണ പരാജയം. ആദ്യ ഡിജിറ്റല്‍ വില്ലേജായി രണ്ടുമാസം മുന്‍പ് പൊന്നാനിയെ പ്രഖ്യാപിച്ചത് ഏറെ കൊട്ടിഘോഷിച്ചാണ്. പ്രഖ്യാപനം കഴിഞ്ഞിട്ട് മാസം രണ്ടു കഴിഞ്ഞിട്ടും ഒരാള്‍ പോലും ഡിജിറ്റല്‍ ഇടപാടുകള്‍ ഇവിടെ നടത്തിയിട്ടില്ല .ഓണ്‍ലൈന്‍ നികുതി ഇടപാട് ,പോക്കുവരവ് രജിസ്‌ട്രേഷന്‍ ,ചെക്ക് ,ഇ വാലറ്റ് വഴി തുക കൈമാറല്‍ ,തുടങ്ങിയവയായിരുന്നു പ്രഖ്യാപന വേളയില്‍ ജില്ലാ കലക്ടര്‍ പറഞ്ഞത്. എന്നാല്‍ ഡിജിറ്റല്‍ വില്ലേജ് എന്താണെന്നുപോലും വില്ലേജ് പരിധിയിലെ ആളുകള്‍ക്കറിയില്ല. ഡിജിറ്റല്‍ പണമിടപാടിനെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കാത്തതാണ് പദ്ധതിയുടെ വീഴ്ചക്ക് കാരണമായത്. ഉദ്യോഗസ്ഥരുടെ നിസംഗതയാണ് പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."