മലിനജലം പുഴയിലേക്ക് ,അധികൃതര്‍ക്ക് ഒരുകുലുക്കവുമില്ല
പട്ടാമ്പി: മലിനജലം ഒഴുകുന്നത് നേരില്‍കാണാവുന്നതായിട്ടും ബന്ധപ്പെട്ടവര്‍ക്ക് ഒരുകുലുക്കവുമില്ല. നീര്‍ച്ചാലായി ഒഴുകുന്ന നിളയിലെ ഇപ്പോഴത്തെ വെള്ളവും മലിനമാക്കുന്നതിനെതിരെ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഹരിതമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലിനജലം ഒഴുക്കുന്നതിനെതിരെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഇതെല്ലാം ജലരേഖയായി. അതെസമയം ഭാരതപ്പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ നിളയോരം സന്ദര്‍ശിച്ച് മലിനമായി കൊണ്ടിരിക്കുന്ന നിളയുടെ അവസ്ഥ റിപ്പോര്‍ട്ട്് നിയമസഭയിലേക്ക് സമര്‍പ്പിക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്. ഒഴുകിവരുന്ന മലിനജലം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ നടത്താതെ റിപ്പോര്‍ട്ട് എഴുതി പോയതിനെതിരെയും മുമ്പ് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതെ സമയം ടൗണിലെ വ്യാപാരസ്ഥലങ്ങളില്‍ നിന്നും ഭാരതപുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളിപ്പുറം റോഡിലെ ക്വാര്‍ട്ടേഴ്‌സ്, വീടുകളില്‍ നിന്നും മറ്റും മാലിന്യം വലിച്ചെറിയുന്നവരെയും ഒഴുക്കികളയുന്നവരെയും പിടികൂടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പട്ടാമ്പി പാലത്തിന് എതിര്‍വശത്തായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരതൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവിടെ മാലിന്യകൂമ്പാരം നിറഞ്ഞ അവസ്ഥയാണ് ഇപ്പോളുള്ളത്. വൈകുന്നേരസമയത്ത് വിവിധ തൊഴിലാളികള്‍ കുളിക്കാന്‍ വരുന്നതും ഇവിടങ്ങളിലാണ്. അത് കൊണ്ട് തന്നെ പകര്‍ച്ചവ്യാധിരോഗങ്ങള്‍ പടര്‍ന്ന്പിടിക്കുന്നതിനും ഇടയാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വറ്റിവരണ്ട പുഴയിലെ വിവിധ സ്ഥലങ്ങളിലായി മാലിന്യകൂമ്പാരം കുമിഞ്ഞ് കൂടികിടക്കുന്നതും നിത്യകാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."