വാളയാര്‍ വടക്കഞ്ചേരി ദേശീയപാതകളില്‍ വാഹനങ്ങളുടെ മരണ പാച്ചില്‍
വാളയാര്‍ : വാളയാര്‍-വടക്കഞ്ചേരി നാലുവരിപ്പാതയില്‍ അപകടം വിതച്ച് വാഹനങ്ങളുടെ മരണപ്പാച്ചില്‍. ക്യാമറനിരീക്ഷണമില്ലെന്ന് അറിയാവുന്നവര്‍ 100-120 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനമോടിക്കുന്നത്. സാധാരണഗതിയില്‍ 90 കിലോമീറ്റര്‍ വേഗമാണ് കേരളത്തിലെ ദേശീയപാതയില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും അനുവദിച്ചിരിക്കുന്നത്. വാണിയമ്പാറയ്ക്കും വാളയാറിനുമിടക്ക് ജനുവരിയിലുണ്ടായത് 26 അപകടങ്ങളാണ്. എരിമയൂരിലും വാളയാറിലും ഒരാള്‍വീതം മരിച്ചു. മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ഫിബ്രവരി 10 ആകുമ്പോഴേക്കും വടക്കഞ്ചേരി അണക്കപ്പാറയിലും പാലക്കാട് കാടാങ്കോട്ടും ഒരാള്‍വീതം അപകടത്തില്‍ മരിച്ചു വാഹനങ്ങള്‍ 100-120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാവുന്നവിധമാണ് ദേശീയപാതയുടെ നിര്‍മാണം. ഇതിനേക്കാള്‍ ഉയര്‍ന്ന വേഗത്തിലാണ് ആഡംബരകാറുകളുംഇതരസംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിദേശനിര്‍മിത ബസുകളും പറക്കുന്നത്. നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സംവിധാനമില്ല. ക്യാമറയുള്ളിടത്ത് വേഗം കുറയ്‌ക്കേണ്ടിവന്നതുമൂലമുണ്ടായ സമയനഷ്ടം പരിഹരിക്കുന്നത് ക്യാമറയില്ലാത്ത വടക്കഞ്ചേരിവാളയാര്‍ റൂട്ടിലാണ്. അപകടം പതിവായ സ്ഥലങ്ങളില്‍ വേഗം നിരീക്ഷിക്കാനും നിയമംലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാനും ക്യാമറ സ്ഥാപിക്കണമെന്ന് പോലീസും മോട്ടോര്‍വാഹനവകുപ്പും. ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാതാ അതോറിറ്റിയുടെ നിലപാട് ഇതിന് അനുകൂലമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."