'ഗോ ബാക്ക് ' വിളിച്ചവരെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ലജ്പത് നഗറില്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ കാംപയിന് ഉദ്ഘാടനം ചെയ്യാനെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ മുദ്രാവാക്യം വിളിച്ച യുവതികളെ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ട് വീടൊഴിപ്പിച്ചു. രണ്ടു പെണ്‍കുട്ടികളും അവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
പെണ്‍കുട്ടികളിലൊരാള്‍ മലയാളി അഭിഭാഷക സൂര്യ രാജപ്പനാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരും പ്രതിഷേധിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ തങ്ങളുടെ നിലപാട് ജനാധിപത്യ മാര്‍ഗത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും അതിന്റെ പേരില്‍ വീടൊഴിയേണ്ടിവന്നതില് വിഷമമൊന്നുമില്ലെന്നും സൂര്യ പറഞ്ഞു. പ്രതിഷേധിച്ചയുടന് ആള്‍ക്കൂട്ടം വീടിനു മുന്നില്‍ തടിച്ചുകൂടി തങ്ങളുടെ നേരെ ആക്രോശിച്ചു. ചിലര്‍ മുകളിലേക്ക് കയറിവന്ന് തങ്ങളുടെ വാതിലില്‍ മുട്ടി.
തങ്ങളെ ആക്രമിക്കുമെന്ന് പേടിച്ചതിനാല്‍ സുഹൃത്തുക്കളായ അഭിഭാഷകരെ വിളിച്ചുവരുത്തിയെന്നും സൂര്യ പറഞ്ഞു. കൂടെ പിതാവും വന്നു. എന്നാല്‍ ആരെയും അടുത്തേക്കു വരാന്‍ പൊലിസ് സമ്മതിച്ചില്ല. തങ്ങള്‍ക്കെതിരേ ആക്രോശിച്ച ആള്‍ക്കൂട്ടത്തില്‍ വീട്ടുടമയുമുണ്ടായിരുന്നു.
ആള്‍ക്കൂട്ടത്തിനെതിരേ തങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും സൂര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."