ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡ് ഇനിയും ലഭിച്ചില്ലേ; രണ്ടു വഴികളാണ് മുന്നിലുള്ളത്
മാഗ്നറ്റിക് സ്ട്രാപ്പ് കാര്‍ഡുകള്‍ക്കു പകരം ഇ.എം.വി ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡുകളില്‍ മാത്രമാണ് നിലവില്‍ ഇടപാട് നടത്താനാവുക. എന്നാല്‍ ഇനിയും പുതിയ കാര്‍ഡ് ലഭിക്കാത്തവര്‍ ധാരാളമുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ലെ കണക്ക് അനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. എന്നാല്‍ ഇതില് 75 ശതമാനം പേര്‍ക്ക് മാത്രമേ പുതിയ ചിപ്പ് അധിഷ്ഠിത കാര്‍ഡ് ലഭിച്ചിട്ടുള്ളു എന്നാണ് കണക്ക്.
യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കെഴുത്താണ് ഇ.എം.വി. മാഗ്‌നറ്റിക് സ്ട്രിപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന പഴയ കാര്‍ഡുകള്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് പുതിയ കാര്‍ഡിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ഉത്തരവ് ഇറക്കിയതിന് പിന്നില്‍. ക്ലോണിംഗ്, സ്‌കിമ്മിംഗ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടുകയാണ് പുതിയ കാര്‍ഡിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പുതിയ കാര്‍ഡ് വഴി ഓണ്‍ലൈന്‍ സെക്യൂരിറ്റി, കാര്‍ഡ് നഷ്ടപ്പെട്ടാലുള്ള സുരക്ഷിതത്വം എന്നിവ ഒരുപരിധി വരെ ഉറപ്പുവരുത്താനാകും.
പലര്‍ക്കും അപേക്ഷിക്കാതെ തന്നെ ബാങ്ക് പോസ്റ്റ് വഴി അയച്ചുകൊടുത്തിട്ടുണ്ട്. ഇനിയും ലഭിക്കാത്തവര്‍ക്കു മുമ്പില്‍ രണ്ടു വഴികളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുകയോ സ്വന്തം ബ്രാഞ്ചില്‍ സമീപിക്കുകയോ ചെയ്യാമെന്നാണ് എസ്.ബി.ഐയുടെ അറിയിപ്പ്.
സ്വന്തം പേര് അച്ചടിക്കാത്ത കാര്‍ഡ് മതിയെങ്കില്‍ ബാങ്ക് ശാഖയില്‍ പോയാല്‍ അപ്പോള്‍ തന്നെ ലഭിക്കും. പേരുവച്ച കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം ലഭിക്കും.
പുതിയ എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട വിധം
1. ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യമുള്ളവര്‍ www.onlinesbi.com എന്ന വെബ്‌സൈറ്റില്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക.
2. അതിനുശേഷം 'ഇസര്‍വീസ്' എന്ന ടാബില്‍ എ.റ്റി.എം കാര്‍ഡ് സര്‍വീസസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
3. ലിസ്റ്റില്‍ നിന്ന് 'റിക്വസ്റ്റ് എ.ടി.എം/ഡെബിറ്റ് കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
4. പുതിയൊരു പേജ് തുറക്കും. അതില്‍ പുതിയ എ.ടി.എം കാര്‍ഡ് ലഭിക്കേണ്ട സേവിങ്‌സ് അക്കൗണ്ട് തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ലഭിക്കേണ്ട എ.ടി.എം കാര്‍ഡും തെരഞ്ഞെടുക്കുക.
5. സബ്മിറ്റ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ എ.ടി.എം കാര്‍ഡ് നിങ്ങളുടെ വീടിന്റെ അഡ്രസില്‍ ഏഴ് പ്രവൃത്തി ദിനത്തിനുള്ളില്‍ ലഭിക്കും. പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കില്‍ കൊടുത്തിരിക്കുന്ന നിങ്ങളുടെ അഡ്രസും ഫോണ്‍ നമ്പറും മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
6. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെ മാത്രമേ ലഭ്യമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."