വിളയൂര്‍ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം
കൊപ്പം: സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക പഞ്ചായത്തിനായി ജില്ല അടിസ്ഥാനമാക്കിയുള്ള സംസ്ഥാനതല അവാര്‍ഡിന് ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ വിളയൂര്‍ പഞ്ചായത്ത് അര്‍ഹമായി. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ജൈവ പച്ചക്കറികൃഷി, ഓണ സമൃദ്ധി, വിഷുവിന് വിഷ രഹിത പച്ചക്കറി തുടങ്ങി പ്രവാസികളെ പോലും കൃഷിയിറക്കാനുള്ള പ്രചോദനം പഞ്ചായത്തിന്റെ പക്കല്‍ നിന്നും വിശിഷ്യാ കൃഷിഭവന്റെ നേതൃത്വത്തിലും സജീവമായി നടന്നിരുന്നു. വിളയൂര്‍ കൃഷിഭവന്റെ ഓഫീസറായി വി.പി. സിന്ധു ചാര്‍ജ്ജെടുത്തതോടെയാണ് പഞ്ചായത്തിലെ കൃഷികാര്യത്തിന് വേഗം വെച്ചത്. ഭരണ സമിതി മികച്ച പിന്തുണയും നല്കി. ഈ അംഗീകാരം വിളയൂരിലെ മുഴുവന്‍ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളിയും കൃഷി ഓഫീസര്‍ വി.പി.സിന്ധുവും പറഞ്ഞു. ചളവറ, പുതുപ്പരിയാരം എന്നീ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."