HOME
DETAILS
MAL
മഞ്ചേശ്വരം താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
January 04 2019 | 06:01 AM
കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂറിലേക്ക് സി.ആര്.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജില്ലാ കളക്ടര്‍
ഡോ സജിത്ബാബു ഐ.എ.എസ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യായമായ സംഘം ചേരല്‍ നിരോധിച്ചും അക്രമ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അമര്‍ച്ച ചെയ്യുന്നതിനും കളക്ടര്‍ ഉത്തരവിട്ടു. മഞ്ചേശ്വരം പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."