കിങ് നാമിന്റെ മരണം: ഉത്തരകൊറിയയിലെ സ്ഥാനപതിയെ മലേഷ്യ തിരിച്ചു വിളിച്ചു
ക്വലാലംപൂര്‍: കിങ് ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യയും ഉത്തരകൊറിയയും മമ്മിലുള്ള പോര് മുറുകുന്നു. ഉത്തരകൊറിയയയിലെ സ്ഥാനപതിയെ മലേഷ്യ തിരിച്ചു വിളിച്ചു. കൂടാതെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ഉത്തരകൊറിയന്‍ അമ്പാസഡര്‍ക്ക് സമന്‍സ് അയച്ചതായും അധികൃതര്‍ അറിയിച്ചു. മലേഷ്യക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഇയാളുടെ ആരോപണത്തെ തുടര്‍ന്നാണിത്.
'കിങ് നാമിന്റെ മരണം ദുരൂഹ സാഹചര്യത്തില്‍ മലേഷ്യയിലാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ മരണകാരണം അന്വേഷിക്കേണ്ടത് മലേഷ്യന്‍ സര്‍ക്കാറിന്റെ ബാധ്യതയാണ'്. ഉത്തരകൊറിയന്‍ അമ്പാസഡറുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
ഉത്തരകൊറിയയുമായി നയതന്ത്രബന്ധമുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ അര്‍ദ്ധ സഹോദരന്റെ കൊലപാതകത്തിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്ന് മലേഷ്യന്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ക്വാലാലമ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് കിം ജോങ് നാമ് വിഷ സൂചികൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ഇത് സംബന്ധിച്ച് ഉത്തര കൊറിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്ന അഞ്ച് പേരും ഉത്തര കൊറിയക്കാരാണ്. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയ സര്‍ക്കാരാണെന്ന് സംശയിക്കുന്നതെന്നാണ്മലേഷ്യയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."