ഇറാൻ-യുഎസ് സംഘർഷം: സഊദി അരാംകോ ഐ പി ഒ വില കുത്തനെ ഇടിഞ്ഞു
റിയാദ്: മധ്യേഷ്യയിൽ രൂക്ഷമായ ഇറാൻ-അമേരിക്ക സംഘർഷത്തിനിടെ സഊദി എണ്ണ കമ്പനിക്ക് വൻ നഷ്‌ടം. സഊദി ദേശീയ കമ്പനികളായ സഊദി അരാംകോയാണ് ഷെയറുകളിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്. സഊദി അരാംകോ ഐ പി ഒ കളിൽ വെള്ളിയാഴ്ച മുതൽ ഇത് വരെ കനത്ത ഇടിവാണ് അനുഭവപ്പെട്ടത്. എങ്കിലും ഷെയറുകളിൽ അമിത വില നില നിൽക്കുന്നുവെന്നത് ആശ്വാസം തന്നെയാണ്. വെള്ളിയാഴ്ചമുതൽ ഇത് വരെയായി 11.5 ശതമാനമാണ് അരാംകോ ഐ പി ഒ മൂല്യം ഇടിഞ്ഞത്. അരാംകോ ഐ പി ഒ പ്രാദേശിക ഓഹരി വിപണിയിൽ എത്തിയത് ഡിസംബർ 11 മുതൽ ഏറ്റവും കുറവാണ് കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്. നിലവിൽ 9.10 ഡോളർ അഥവാ 34.15 സഊദി റിയാൽ ആണ് ഒരു ഷെയറിന്റെ വില. ഇറാഖിലെ അമേരിക്കൻ സൈനിക കേന്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ കൂട്ട ആക്രമണത്തിന് പിന്നാലെയാണ് മൂല്യം കുത്തനെ ഇടിഞ്ഞതെന്നു ഓഹരി വിപണി വൃത്തങ്ങൾ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച ഇറാൻ നേതാവ് കൊല്ലപെട്ടതും തുടർന്ന് ബുധനാഴ്ച്ച ഇറാൻ തിരിച്ചടിച്ചതോടെ അരാംകോ ഓഹരികൾ മുങ്ങിയതും എണ്ണവില കുതിച്ചുയരുന്നതും തമ്മിൽ വലിയ അന്തരമാണുണ്ടാക്കിയത്. ബുധാനാഴ്ചത്തെ സംഭവത്തിന് ശേഷം വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് എണ്ണക്ക് അഞ്ചു ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ 41 ഡോളറിലേക്കും ഉയർന്നു. സാധാരണ രീതിയിൽ എണ്ണവില വർധിക്കുമ്പോൾ സഊദി അരാംകോ ഓഹരി വിലയും വർദ്ധിക്കേണ്ടതായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അരാംകോ ഓഹരി വിപണി താഴേക്ക് കൂപ്പു കുത്തുന്നതാണ് കാണുന്നത്.
ഓഹരി വിപണിയിൽ ഏറെ ശ്രദ്ധേയമായ കാഴ്ചയായിരുന്നു അരാംകോ തുടക്കം മുതൽ കാണിച്ചിരുന്നത്. 32 റിയാലിൽ ആരംഭിച്ച അരാംകോ ഐ പി ഒ 38.70 റിയാൽ വരെ മൂല്യം ഉയർന്നിരുന്നു. അതോടെ എല്ലാ വൻകിട കമ്പനികളെയും പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന ഖ്യാതിയും അരാംകോ സ്വന്തമാക്കിയിരുന്നു. രണ്ടു ട്രില്യൺ ഡോളർ മൂല്യം കടന്നതോടെയാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 1.82 ട്രില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന അരാംകോക്ക് പുതിയ സംഭവ വികാസത്തിലൂടെ 2.06 ട്രില്യൺ ഡോളറാണ് നഷ്‌ടമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."