നീലേശ്വരത്ത് ഇന്ന് വോട്ടിങ്; വികസനപദ്ധതികള്‍ 'സ്ഥാനാര്‍ഥികള്‍'
നീലേശ്വരം: നഗരസഭ, ജില്ലാ തെരഞ്ഞെടുപ്പു വിഭാഗം, നീലേശ്വരം പ്രസ്ഫോറം എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് നീലേശ്വരത്ത് തെരഞ്ഞെടുപ്പു ബോധവല്‍ക്കരണവും വോട്ടിങ് പരിശീലനവും നടത്തും. നഗരത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന അഞ്ച് വികസന പദ്ധതികളാണ് സ്ഥാനാര്‍ഥികള്‍. പള്ളിക്കര റെയില്‍വേ മേല്‍പാലം, രാജാ റോഡ് വികസനം, മുനിസിപ്പല്‍ ഓഫിസ്, പാലായി ഷട്ടര്‍ കം ബ്രിജ്, ഇ.എം.എസ് സ്റ്റേഡിയം എന്നീ പദ്ധതികളാണ് സ്ഥാനാര്‍ഥികള്‍.
അതതു വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ ഈ പ്രൊജക്ടുകളുടെ പേരില്‍ വിദ്യാര്‍ഥികളോടു വോട്ടു ചോദിക്കും. തുടര്‍ന്നു വോട്ടെടുപ്പ് നടത്തി ഏതു പദ്ധതിക്കാണ് കൂടുതല്‍ പേര്‍ വോട്ടു ചെയ്തതെന്നു കണ്ടെത്തും. ഉച്ചയ്ക്കു രണ്ടിനു നീലേശ്വരം വ്യാപാരഭവനില്‍ കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍ അധ്യക്ഷനാകും. കാസര്‍കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ രമേന്ദ്രന്‍ ആമുഖ ഭാഷണം നടത്തും. തുടര്‍ന്നു വോട്ടിങ് പരിശീലനവും വോട്ടെടുപ്പും നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."