ജയലക്ഷ്മിയുടെ പരാജയത്തിന് കാരണം ബൂത്തുതലത്തിലെ പോരായ്മകള്‍
മാനന്തവാടി: മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ പരാജയത്തിനു കാരണം ബൂത്തുതലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ പോരായ്മയാണന്ന് തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ വിലയിരുത്തല്‍. മാനന്തവാടി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരഭവനില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നത്. ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ജീവമായതും വികസന പ്രവര്‍ത്തനങ്ങള്‍ താഴേതട്ടിലെത്തിക്കുന്നതിനും കഴിയാതെപോയത് പുരാജയത്തിന് കാരണമായി. വെള്ളമുണ്ട പഞ്ചായത്തില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ലഘുലേഖകള്‍പോലും വീടുകളില്‍ എത്തിക്കുന്നതിനു ബൂത്ത് കമ്മിറ്റികള്‍ക്ക് കഴിഞ്ഞിട്ടില്ല. മന്ത്രിയെന്ന പ്രൗഢിയിലായിരുന്നു ജയലക്ഷ്മിയുടെ വോട്ടഭ്യര്‍ഥന എന്നും സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടര്‍മാരെ സമീപിച്ച് വോട്ടഭ്യര്‍ഥിക്കുന്നതില്‍ ജയലക്ഷ്മിക്ക് വീഴ്ചകള്‍ പറ്റിയെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴൊന്നും ജയലക്ഷ്മി പ്രതികരിക്കാന്‍ തയാറായില്ലന്നും ഒരു വിഭാഗം ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ല. എസ്.ഡി.പി.ഐയുടെ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് ലഭിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 10000 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. ഇതില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുറിച്യ സമുദായത്തിന്റെ വോട്ടുകള്‍പോലും ജയലക്ഷ്മിക്ക് ലഭിക്കാതെ പോയതായും ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. പി.കെ ജയലക്ഷ്മി, മാനന്തവാടി, പനമരം ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, ഡി.സി.സി, കെ.പി.സി.സി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."