ദമാമില്‍ നിന്ന് റിയാദ് അതിവേഗപാതയിലേക്കുളള പുതിയ റോഡ് തുറന്നു
ജിദ്ദ: ദമാമിനെ റിയാദ് അതിവേഗപാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് കിഴക്കന്‍ പ്രവിശ്യ അമീര്‍ ബിന്‍ നായിഫ് രാജകുമാരന് ഉദ്ഘാടനം ചെയ്തു. ഗതാഗതമന്ത്രി സുലൈമാന്‍ അല്‍ ഹമദന്‍, അടക്കമുളള വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ദമാമിലെ അമീറിന്റെ ഓഫിസിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ദമാമില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുളള ഗതാഗതം സുഗമമാക്കാന്‍ പുതിയ പാത സഹായകമാകുമെന്ന് നായിഫ് രാജകുമാരന് പറഞ്ഞു. പുതിയ റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. 61 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡിന് ഇരുദിശകളിലേക്കും മൂന്ന് വരി പാതയാണുളളത്. 327.2 മില്യന്‍ റിയാല്‍ ചെലവിട്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഫഹദ് രാജ്യാന്തരവിമാനത്താവളം വഴി കടന്ന് പോകുന്ന പാത നേരിട്ട് ദമാംഅബുദാബി ഹദ്രിയ അതിവേഗ പാതയുമായി ബന്ധിപ്പിക്കുന്നു. ഇത് റിയാദ് അതിവേഗ പാതയിലേക്കാണ് യോജിക്കുന്നത്. ഇതോടെ റിയാദുമായുളള ദൂരം 31 കിലോമീറ്ററായി കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."