HOME
DETAILS

വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹരജിയുമായി നിര്‍ഭയ കേസ് പ്രതി സുപ്രിംകോടതിയില്‍

  
backup
January 09 2020 | 09:01 AM

nirbhaya-convict-files-plea-against-death-sentence-in-supreme-court

ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി വിനയ്കുമാര്‍ ശര്‍മ സുപ്രിംകോടതിയില്‍ തിരുത്തല്‍ഹരജി നല്‍കി. മറ്റ് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരും ഉടന്‍ തിരുത്തല്‍ ഹരജി സമര്‍പ്പിക്കും. രാഷ്ട്രപതിക്ക് മുന്‍പാകെ പ്രതികള്‍ ദയാഹരജിയും നല്‍കും.

നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കാന്‍ കീഴക്കോടതി മരണവാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിനയ് കുമാര്‍ ഹരജി സമര്‍പ്പിച്ചത്. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് മരണ വാറന്റിലെ നിര്‍ദേശം.

2012 ഡിസംബര്‍ 16ന് അര്‍ധരാത്രിയായിരുന്നു ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായിരുന്നത്. ക്രൂരമായി ആക്രമിക്കപ്പെട്ട ഇവര്‍ ആ വര്‍ഷം ഡിസംബര്‍ 29നു മരണത്തിനു കീഴടങ്ങുകയായിരുന്നു. കേസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ ജയിലില്‍വച്ച് ആത്മഹത്യ ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago