സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു
കാസര്‍കോട്: കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലെയും സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം. നെല്ലിക്കുന്ന്, ബട്ടംപാറ, കേളുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനും ബട്ടംപാറ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അശോകന്റെ വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച അക്രമി സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി. കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരായ ബിന്ദു, അനില്‍, കേളുക്കുന്നിലെ ഹേമന്ത്, വനജ എന്നിവരുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
കാഞ്ഞങ്ങാട്: സി.പി.എം അംഗം പി.വി നാരായണന്റെ വീട് ഒരു സംഘം അക്രമിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ശബ്ദം കേട്ട് നാരായണന്‍ നോക്കിയപ്പോള്‍ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ബി.ജെ.പി-സംഘ്പരിവാര്‍ സംഘമാണ് അക്രമണത്തിനു പിന്നിലെന്ന് നാരായണന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് പൊലിസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊവ്വല്‍ സ്റ്റോറില്‍ പ്രകടനം നടത്തി. എ. ശബരീഷ്, എന്‍. പ്രിയേഷ്, എന്‍. ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."