'ഓര്‍മകളുണ്ടായിരിക്കണം'; പരീക്ഷാ പരിശീലന പരിപാടി വിക്‌ടേഴ്‌സില്‍
എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു, ക്ലാസ്സുകളിലെ വര്‍ഷാവസാന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനല്‍ തയാറാക്കിയ 'ഓര്‍മകളുണ്ടായിരിക്കണം' പ്രത്യേക പരിശീലന പരിപാടി ഫെബ്രുവരി 22 മുതല്‍ സംപ്രേഷണം ആരംഭിക്കും.
അതത് വിഷയങ്ങളിലെ പ്രഗത്ഭരായ അധ്യാപകരെ ഉള്‍പ്പെടുത്തി എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവ ഉള്‍പ്പെടുത്തിയ പരീക്ഷാ സഹായിയായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴുമണിവരെ പ്ലസ് ടു പാഠഭാഗങ്ങളും രാത്രി എട്ടു മുതല്‍ ഒന്‍പതുവരെ എസ്.എസ്.എല്‍.സി. പാഠഭാഗങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ഏഴുമണിക്കും ഒന്‍പത് മണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."